അയ്യപ്പന്റെ പേരിൽ ഒരു വോട്ട് ക്യാമ്പയിനുമായി നടൻ കൃഷ്ണകുമാറും

അയ്യപ്പന്റെ പേരിൽ ഒരു വോട്ട് ക്യാമ്പയിനുമായി നടൻ കൃഷ്ണകുമാറും

അയ്യപ്പന് ഒരു വോട്ട് ക്യാമ്പയിനുമായി നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാർ. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി പ്രചാരണത്തിനിടെയാണ് അയ്യപ്പന്റെ പേരിൽ കൃഷ്ണകുമാറിന്റെ വോട്ടുപിടിത്തം.

എട്ടാം തീയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ബൂത്തിലേക്ക് എത്തണം. ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധർമ ശാസ്താവിനെ മനസിൽ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സർക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചു പോകാം എന്നായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ

ബാക്കിയൊക്കെ അയ്യപ്പൻ നോക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി 51 സീറ്റുകളിലധികം ജയിക്കും. നേരിട്ട് ഇറങ്ങാൻ സമയമായെന്ന് തോന്നിയതുകൊണ്ടാണ് താനും രംഗത്തു വന്നത്. ട്രോളുകൾ കാര്യമാക്കുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു

Share this story