സ്വപ്‌ന സുരേഷിന്റെ മൊഴിയിലുള്ള ഉന്നതൻ ഈശ്വരന്റെ പേരുള്ള ആളെന്ന് കെ സുരേന്ദ്രൻ

സ്വപ്‌ന സുരേഷിന്റെ മൊഴിയിലുള്ള ഉന്നതൻ ഈശ്വരന്റെ പേരുള്ള ആളെന്ന് കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ ഉന്നതൻ ഈശ്വരന്റെ പേരുള്ള ആളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഭരണഘടനാ പദവിയിലുള്ളവരും സ്വർണക്കടത്ത് സംഘത്തെ സഹായിച്ചു. മുഖ്യമന്ത്രിയും പാർട്ടിയും മൗനം പാലിക്കുകയാണ്. സത്യം പറയാൻ മുഖ്യമന്ത്രി തയ്യാറാകണം

ഭഗവാന്റെ പേരുള്ളവരാണ് ഇതിന്റെ പിന്നിൽ. സ്വർണക്കടത്ത് കേസിൽ റിവേഴ്‌സ് ഹവാലക്ക് ഉന്നതരുടെ സഹായമുണ്ട്. ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗം ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് കോടതി തന്നെ പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല

ഊരാളുങ്കൽ വിവാദത്തിലെ ചർച്ചക്കാണ് മുഖ്യമന്ത്രി കണ്ണൂരിൽ പോയത്. അല്ലാതെ പ്രചാരണത്തിനല്ല. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിക്ക് ധർമടത്ത് പോകാതിരിക്കാൻ ആകില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു

Share this story