രാജ്യത്ത് പ്രതീക്ഷയുടെ തുരുത്ത് ഇടതുഭക്ഷം ഭരിക്കുന്ന കേരളം മാത്രം; വലിയ ജയം നേടുമെന്ന് മന്ത്രി എംഎം മണി

രാജ്യത്ത് പ്രതീക്ഷയുടെ തുരുത്ത് ഇടതുഭക്ഷം ഭരിക്കുന്ന കേരളം മാത്രം; വലിയ ജയം നേടുമെന്ന് മന്ത്രി എംഎം മണി

രാജ്യത്ത് പ്രതീക്ഷയുടെ പച്ചത്തുരുത്ത് ഇടതുഭക്ഷം ഭരിക്കുന്ന കേരളം മാത്രമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇടുക്കി കുഞ്ചിത്തണ്ണിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വികസനമാണ് പൊതുവായ വിഷയമെന്ന് മന്ത്രി കെ രാജുവും പ്രതികരിച്ചു. മുൻവർഷങ്ങൾ അപേക്ഷിച്ച് ഇടതുമുന്നണിയിൽ തികഞ്ഞ യോജിപ്പ് പ്രകടമായെന്നും മന്ത്രി പറഞ്ഞു. അഞ്ച് ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Share this story