ഫലം വരുമ്പോൾ രണ്ടില കരിഞ്ഞു പോകുമെന്ന് ജോസഫ്; യുഡിഎഫ് വൻ വിജയം നേടും

ഫലം വരുമ്പോൾ രണ്ടില കരിഞ്ഞു പോകുമെന്ന് ജോസഫ്; യുഡിഎഫ് വൻ വിജയം നേടും

ഇടുക്കിയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പി. ജെ. ജോസഫ് എംഎൽഎ. യഥാർത്ഥ കേരള കോൺഗ്രസിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. ഫലം വരുമ്പോൾ രണ്ടില കരിഞ്ഞുപോകുമെന്നും ചെണ്ട കൊട്ടിക്കയറുമെന്നും പി. ജെ. ജോസഫ് പറഞ്ഞു. തൊടുപുഴ പുറപ്പുഴ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു പി. ജെ. ജോസഫ്.

ഇടുക്കി ജില്ലാപഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മിൽ അഭേധ്യമായ ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും മുന്നണിയിൽ തർക്കം ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

കേരളാ കോൺഗ്രസിന്റെ ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളിലുണ്ടായ തർക്കത്തിൽ ജയം ജോസ് കെ മാണി വിഭാഗത്തോടൊപ്പമായിരുന്നു. ഹൈക്കോടതിയിലും ജോസ് കെ മാണിക്ക് അനൂകൂല നിലപാടാണുണ്ടായത്. ഇതേ തുടർന്ന് ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.

Share this story