സിഎം രവീന്ദ്രന്റെ ആശുപത്രിവാസം നാടകം; മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്ന് കെ സുരേന്ദ്രൻ

സിഎം രവീന്ദ്രന്റെ ആശുപത്രിവാസം നാടകം; മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്ന് കെ സുരേന്ദ്രൻ

സിഎം രവീന്ദ്രന്റെ ആശുപത്രി വാസം നാടകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇ ഡി ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴൊക്കെ രവീന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഭയം തേടുകയാണ്. മെഡിക്കൽ കോളജ് സൂപ്രണ്ടിനെയും ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു

ജയരാജന്റെ കേസ് സിബിഐ അന്വേഷിക്കുന്ന കാലത്ത് ഒരു ഡോക്ടർ ജയരാജന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ആ ഡോക്ടറെ സ്ഥാനക്കയറ്റം നൽകി സർക്കാർ പിന്നീട് ആദരിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

Share this story