സ്‌കൂളുകൾ തുറക്കുന്നത് തീരുമാനിക്കാനായി മുഖ്യമന്ത്രി ഈ മാസം 17ന് യോഗം വിളിച്ചു

സ്‌കൂളുകൾ തുറക്കുന്നത് തീരുമാനിക്കാനായി മുഖ്യമന്ത്രി ഈ മാസം 17ന് യോഗം വിളിച്ചു

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു. ഈ മാസം 17 നാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

പത്ത്, പ്ലസ് ടു ക്ലാസുകളിൽ പൊതുപരീക്ഷകൾ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കൽ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിരിക്കുന്നത്.

ജനുവരി മുതൽ സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനമെടുക്കാൻ യോഗം ചേരുന്നത്. യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും.

Share this story