കടുത്ത തലവേദന, നടക്കാൻ സാധിക്കുന്നില്ല; കൂടുതൽ സമയം തേടി സിഎം രവീന്ദ്രൻ ഇഡിക്ക് കത്തയച്ചു

കടുത്ത തലവേദന, നടക്കാൻ സാധിക്കുന്നില്ല; കൂടുതൽ സമയം തേടി സിഎം രവീന്ദ്രൻ ഇഡിക്ക് കത്തയച്ചു

ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം

കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിനൊപ്പം കത്തിൽ രവീന്ദ്രൻ പറയുന്നു. ഇ മെയിൽ സന്ദേശമാണ് ഇഡിക്ക് രവീന്ദ്രൻ കൈമാറിയത്.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് രവീന്ദ്രൻ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്നാം തവണയാണ് ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയത്. മൂന്ന് തവണയും ആരോഗ്യപരമായ കാരണം പറഞ്ഞ് രവീന്ദ്രൻ ഹാജരായിരുന്നില്ല.

അതേസമയം രവീന്ദ്രനെ തിരക്കിട്ട് ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇഡിയുടെയും തീരുമാനം. ആരോഗ്യം വീണ്ടെടുക്കും വരെ കാത്തിരിക്കാനും ധാരണയായിട്ടുണ്ട്.

Share this story