സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു; ഒരാഴ്ച വീട്ടിൽ വിശ്രമം

സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു; ഒരാഴ്ച വീട്ടിൽ വിശ്രമം

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഒരാഴ്ച വീട്ടിൽ വിശ്രമിക്കാനാണ് നിർദേശം ഗുളികകൾ മാത്രം കഴിച്ചാൽ മതിയെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. കഴിഞ്ഞ ദിവസമാണ് സിഎം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രൻ ചികിത്സ തേടിയത്. കഴുത്തിനും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആർഐ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി

സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഇഡി നേരത്തെ മൂന്ന് തവണ നോട്ടീസ് നൽകിയിരുന്നു. ആദ്യ തവണ നോട്ടീസ് നൽകിയപ്പോൾ രവീന്ദ്രന് കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിൽ പ്രവേശിക്കുകയുമായിരുന്നു. പിന്നീട് രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും അദ്ദേഹം കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞ് ചികിത്സയിൽ പ്രവേശിച്ചു.

Share this story