ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം; വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്നു

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം; വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്നു

ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവിൽ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.

ലാലുവിന്റെ വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാണ്. എപ്പോൾ വേണമെങ്കിലും അവയുടെ പ്രവർത്തനം നിലയ്ക്കാം. ലാലുവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർ ഉമേഷ് പ്രസാദ് അറിയിച്ചു.

Share this story