കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനം ചട്ടലംഘനമെന്ന് യുഡിഎഫ്; മുഖ്യമന്ത്രിക്കെതിരെ പരാതി

കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനം ചട്ടലംഘനമെന്ന് യുഡിഎഫ്; മുഖ്യമന്ത്രിക്കെതിരെ പരാതി

കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പരാതി നൽകി. കെ സി ജോസഫ് എംഎൽഎയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുമ്പുള്ള പ്രസ്താവന ചട്ടലംഘനമാണ്. ഇത്തരമൊരു പ്രസ്താവന നടത്താനുള്ള അടിയന്തര സാഹചര്യമില്ലായിരുന്നു. വോട്ടർമാരെ സ്വാധീനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം.

കൊവിഡ് വാക്‌സിൻ സൗജന്യമാക്കണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടതാണ്. വാക്‌സിൻ എന്ന് എത്തുമെന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുമ്പ് പ്രസ്താവന നടത്തിയത്. ഇത് ചട്ടലംഘനമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.

Share this story