കൊവിഡ് വാക്‌സിൻ സൗജന്യം: മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വി മുരളീധരൻ

കൊവിഡ് വാക്‌സിൻ സൗജന്യം: മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വി മുരളീധരൻ

കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം തന്നെയുള്ള പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് മുരളീധരൻ ആരോപിച്ചു

കേന്ദ്രസർക്കാർ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പേ വിതരണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തിൽ വാഗ്ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം

ആരോഗ്യവകുപ്പിന്റെ ഒരു പ്രതികരണവും വാക്‌സിൻ വിതരണം സംബന്ധിച്ച് വന്നിട്ടില്ലാത്തതിനാൽ രാഷ്ട്രീയനേട്ടം വെച്ചുള്ള പ്രഖ്യാപനം മാത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് വ്യക്തമാണ്. ഒരു മുന്നൊരുക്കവും നടത്താതെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Share this story