സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോട്ട് കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോട്ട് കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.

4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this story