കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർഥി തോറ്റു; കൊച്ചിയിൽ എൽ ഡി എഫ് മേയർ സ്ഥാനാർഥിക്ക് ജയം

കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർഥി തോറ്റു; കൊച്ചിയിൽ എൽ ഡി എഫ് മേയർ സ്ഥാനാർഥിക്ക് ജയം

കൊച്ചി കോർപറേഷനിൽ എൽ ഡി എഫിന്റെ മേയർ സ്ഥാനാർഥി ജയിച്ചു. എം അനിൽകുമാർ 608 വോട്ടിന്റെ ലീഡിലാണ് വിജയിച്ചത്. എളമക്കര 33ാം ഡിവിഷനിലാണ് അനിൽകുമാർ മത്സരിച്ചത്.

നേരത്തെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ എൻ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്. കോർപറേഷനിലെ 15 ഇടങ്ങളിൽ എൽ ഡി എഫും 22 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്

കോഴിക്കോടും യുഡിഎഫിന്റെ മേയർ സ്ഥാനാർഥി പരാജയപ്പെട്ടു. അജിതയാണ് പരാജയപ്പെട്ടത്. കോർപറേഷനിൽ 30 സീറ്റുകളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കുകയാണ്. ആറ് സീറ്റുകളിൽ യുഡിഎഫും ആറ് സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണഅ

Share this story