കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്

കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്

കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച ആന്തൂറിൽ മോറാഴ വില്ലേജും ഉൾപ്പെടും. വോട്ടെടുപ്പ് നടക്കുമ്പോൾ ശക്തമായ പോളിം​ഗാണ് ആന്തൂരിൽ രേഖപ്പെടുത്തിയത്.മി​ക്ക ബൂ​ത്തു​ക​ളി​ലും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും ചി​ല ബൂ​ത്തു​ക​ളി​ൽ 99 ശ​ത​മാ​നം വ​രെ​യൊ​ക്കെ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ ച​രി​ത്രം ആ​ന്തൂ​രി​ലെ ബൂ​ത്തു​ക​ൾ​ക്കു​ണ്ട്.

വോട്ടെടുപ്പിന്​ മുമ്പ്​ തന്നെ ചില വാർഡുകളിൽ ഇവിടെ എൽഡിഎഫ് എതിരാളികളില്ലാതെ വി​ജയിച്ചിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നഗരസഭയിൽ എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യമാണ് പ്രകടമാകുന്നത്.

ന​ഗ​ര​സ​ഭ​യി​ലെ 28 ഡി​വി​ഷ​നി​ൽ അ​യ്യ​ങ്കോ​ൽ ഡി​വി​ഷ​നി​ൽ മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ന്ന​ത്. ഇ​വി​ടെ ലീ​ഗ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ചു. 2015 ലാ​ണ് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ രൂ​പ​മെ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വും അ​ധി​കം പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. വ്യ​വ​സാ​യി സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ട​ക്കം വി​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ന​ഗ​ര​സ​ഭ​യാ​ണ് ആ​ന്തൂ​ർ.

Share this story