നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമായെക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടും അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമി മുതല്‍ 115.5 മിമി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിരിക്കുകയാണ്.

ഡിസംബര്‍ 17 മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണ്.

Share this story