കൊച്ചി കോർപറേഷനിൽ ഇടത് മുന്നണിയെ പിന്തുണക്കുമെന്ന സൂചന നൽകി മുസ്ലിം ലീഗ് വിമതൻ

കൊച്ചി കോർപറേഷനിൽ ഇടത് മുന്നണിയെ പിന്തുണക്കുമെന്ന സൂചന നൽകി മുസ്ലിം ലീഗ് വിമതൻ

കൊച്ചി കോർപറേഷനിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ നിർണായകമാകുക മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് ജയിച്ച ടി കെ അഷ്‌റഫിന്റെ പിന്തുണയാണ്. നാല് പേരാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചത്. ഇതിൽ ഒരാളുടെ പിന്തുണ ലഭിച്ചാൽ ഇടത് മുന്നണിക്ക് ഭരണം ഉറപ്പിക്കാം.

സുസ്ഥിര ഭരണം ഉറപ്പാക്കുന്നവർക്ക് പിന്തുണ നൽകുമെന്ന് ടി കെ അഷ്‌റഫ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം തമ്മിൽ തല്ല് മാത്രമാണ് നടന്നത്. മുന്നണികൾ നൽകുന്ന വാഗ്ദാനം സ്വീകരിക്കുമെന്നും ടി കെ അഷ്‌റഫ് പറഞ്ഞു

74 സീറ്റുകളാണ് കൊച്ചി കോർപറേഷനിലുള്ളത്. ഇടതുമുന്നണിക്ക് 34 സീറ്റും യുഡിഎഫിന് 31 സീറ്റും ലഭിച്ചു. നാല് വിമതരും ജയിച്ചു. രണ്ട് പേർ കോൺഗ്രസും, ഒരാൾ മുസ്ലിം ലീഗ് വിമതനും ഒരാൾ സിപിഎം വിമതനുമാണ്. നാല് പേരുടെ പിന്തുണ ഉറപ്പിച്ചാൽ മാത്രമേ യുഡിഎഫിന് ഭരിക്കാൻ സാധിക്കു. അതേസമയം ഒരാളുടെ പിന്തുണയുണ്ടെങ്കിൽ എൽ ഡി എഫിന് ഭരണം പിടിക്കാം

ജെ സുനിൽമോൻ, പ്രകാശൻ എന്നിവരാണ് കോൺഗ്രസ് വിമതരായി മത്സരിച്ച് ജയിച്ചത്. കെപി ആന്റണിയാണ് സിപിഎം വിമതൻ. ഇതിൽ കെ പി ആന്റണി എൽഡിഎഫിന് പിന്തുണ നൽകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

Share this story