അനുകൂല സാഹചര്യങ്ങൾ മുതലാക്കാനായില്ലെന്ന് ഒ രാജഗോപാൽ; ബിജെപിയിലും അതൃപ്തി പുകയുന്നു

അനുകൂല സാഹചര്യങ്ങൾ മുതലാക്കാനായില്ലെന്ന് ഒ രാജഗോപാൽ; ബിജെപിയിലും അതൃപ്തി പുകയുന്നു

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് ഒ രാജഗോപാൽ. അനുകൂല സാഹചര്യങ്ങൾ മുതലാക്കാൻ സാധിച്ചില്ലെന്ന് രാജഗോപാൽ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പ്രശ്‌നങ്ങളുണ്ടായി. ശോഭാ സുരേന്ദ്രന്റെ പരാതി പരിഹരിക്കണമായിരുന്നു.

തിരുവനന്തപുരം കോർപറേഷൻ സ്ഥാനാർഥി നിർണയം പാളി. ആറ്റുകാലിൽ ഉൾപ്പെടെ ഇത് പ്രകടമാണ്. 19ന് ചേരുന്ന കോർ കമ്മിറ്റി യോഗം ഫലം ചർച്ച ചെയ്യുമെന്നും ഒ രാജഗോപാൽ പറഞ്ഞു. ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന നേതാക്കളിൽ ഒരാളാണ് ഒ രാജഗോപാൽ.

Share this story