എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ നടത്തും; ക്ലാസുകൾ ജനുവരി മുതൽ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ നടത്തും; ക്ലാസുകൾ ജനുവരി മുതൽ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ നടത്താൻ തീരുമാനം. എസ് എസ് എൽ സി പരീക്ഷയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും മാർച്ച് 17 മുതൽ 30 വരെ നടത്താനാണ് സർക്കാർ തീരുമാനിച്ചത്

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 10, 12 ക്ലാസ് പൊതുപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ജൂൺ 1 മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി 1 മുതൽ സ്‌കൂൾ തലത്തിൽ നടത്തും

മാതൃകാപരീക്ഷകളും കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസിലിംഗും സ്‌കൂൾതലത്തിൽ നടത്തും. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് രക്ഷകർത്താക്കളുടെ സമ്മതതോടെ ഇതിനായി സ്‌കൂളുകളിലേക്ക് പോകാം.

കോളജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും പിജി ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കും. പകുതി വീതം വിദ്യാർഥികളെ വെച്ചാണ് ക്ലാസുകൾ നടത്തുക. ആവശ്യമെങ്കിൽ കാലത്തും ഉച്ചയ്ക്ക് ശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് ക്രമീകരിക്കും.

Share this story