ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി; പോരായ്മകൾ പരിശോധിക്കും

ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി; പോരായ്മകൾ പരിശോധിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കേന്ദ്രനേതൃത്വം വിശകലനം ചെയ്യും. പോരായ്മകൾ വിമർശനപരമായി പരിശോധിക്കപ്പെടുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

ബിജെപി ജയിക്കുന്നിടത്ത് സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നത് തിരിച്ചടിയാണ്. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

അതേസമയം കെ സുരേന്ദ്രനെതിരെ സംസ്ഥാന തലത്തിൽ പടയൊരുക്കം ശക്തമാകുകയാണ്. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ പക്ഷവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.

Share this story