ചോദ്യം ചെയ്യലിനായി സിഎം രവീന്ദ്രൻ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരായി

ചോദ്യം ചെയ്യലിനായി സിഎം രവീന്ദ്രൻ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരായി

കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരായി. ഇന്നലെ രവീന്ദ്രനെ പതിനാല് മണിക്കൂറോളം നേരം ഇഡി ചോദ്യം ചെയ്തിരുന്നു.

രവീന്ദ്രൻ നടത്തിയ വിദേശയാത്രകൾ സംബന്ധിച്ചു കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്ന് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുമായി നടത്തിയ കരാർ ഇടപാടുകളുടെ രേഖകളും ഹാജരാക്കാൻ ഇ ഡി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് തവണ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയ രവീന്ദ്രൻ നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് ഇ ഡി ക്ക് മുന്നിൽ ഹാജരായത്.

Share this story