സുരേന്ദ്രനെതിരെ കൈ കോർത്ത് ശോഭ, കൃഷ്ണദാസ് വിഭാഗങ്ങൾ; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

സുരേന്ദ്രനെതിരെ കൈ കോർത്ത് ശോഭ, കൃഷ്ണദാസ് വിഭാഗങ്ങൾ; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ വിഭാഗവും പി കെ കൃഷ്ണദാസ് വിഭാഗവും കേന്ദ്ര നേതൃത്വത്തിന് കത്തുകളയച്ചു.

സുരേന്ദ്രനെതിരെ ശോഭ, കൃഷ്ണദാസ് പക്ഷങ്ങൾ ഒന്നുചേർന്നാണ് നടപടി. ഇരുപക്ഷവും വെവ്വേറെയാണ് കത്തുകൾ നൽകിയതെങ്കിലും സുരേന്ദ്രനെ മാറ്റണമെന്നാണ് പ്രധാന ആവശ്യം. 2015നേക്കാൾ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന അവകാശവാദം പൊള്ളയാണെന്ന് ഇരുപക്ഷവും ചൂണ്ടിക്കാണിക്കുന്നു

തിരുവനന്തപുരം കോർപറേഷനിൽ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ല. എല്ലാം സുരേന്ദ്രൻ ഒറ്റയ്ക്ക് തീരുമാനിക്കുകയാണ്. തെരഞ്ഞെടുപ്പ് സമിതിയും കോർ കമ്മിറ്റിയും ചേർന്നില്ല. ശോഭാ സുരേന്ദ്രൻ, പിഎം വേലായുധൻ, കെ പി ശ്രീശൻ തുടങ്ങിയ നേതാക്കളെ പരിഗണിക്കുന്നില്ല എന്ന് ശോഭാ വിഭാഗം ആരോപിക്കുന്നു

കോൺഗ്രസ് വിട്ടുവന്ന നേതാക്കൾക്ക് സ്ഥാനമാനങ്ങൾ വാരിക്കോരി നൽകി. സുരേന്ദ്രന്റെ നേതൃത്വത്തിൽ മുന്നോട്ടുപോയാൽ തിരിച്ചടി തുടരുമെന്ന് കൃഷ്ണദാസ് പക്ഷവും പരാതിപ്പെടുന്നു.

Share this story