ഷോപ്പിംഗ് മാളിൽ നടിയെ അപമാനിക്കാൻ ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു

ഷോപ്പിംഗ് മാളിൽ നടിയെ അപമാനിക്കാൻ ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു

കൊച്ചിയിലെ ഷോപിംഗ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപടിയെടുക്കാനും സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും പോലീസിന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ നിർദേശം നൽകി.

നടിയെ നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചറിയുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ഇന്നലെയാണ് ഷോപിംഗ് മാളിൽ വെച്ച് രണ്ട് യുവാക്കൾ ശരീരത്ത് സ്പർശിച്ച ശേഷം പിന്തുടർന്നതായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടി വെളിപ്പെടുത്തിയത്. സംഭവത്തിൽ പോലീസും നടപടി ആരംഭിച്ചിട്ടുണ്ട്

Share this story