പ്രത്യേക നിയമസഭാ സമ്മേളനം: ഗവർണർ അനുമതി നിഷേധിച്ചാൽ സർക്കാർ നിയമനടപടിക്ക്

പ്രത്യേക നിയമസഭാ സമ്മേളനം: ഗവർണർ അനുമതി നിഷേധിച്ചാൽ സർക്കാർ നിയമനടപടിക്ക്

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ നൽകിയ ശുപാർശയിൽ ഗവർണറുടെ മറുപടി കാത്ത് സർക്കാർ. അനുമതി നിഷേധിച്ചാൽ സർക്കാർ നിയമനടപടി ആലോചിക്കും. ഈ മാസം 31ന് സഭാ സമ്മേളനം വിളിക്കണമെന്നതാണ് സർക്കാർ വീണ്ടും ശുപാർശ ചെയ്തിരിക്കുന്നത്

നേരത്തെ നൽകിയ ശുപാർശ ഗവർണർ തള്ളിയിരുന്നു. കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായാണ് സഭാ പ്രത്യേകമായി സമ്മേളിക്കുന്നത്. കാർഷിക നിയമഭേദഗതി അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട അടിയന്തര വിഷയമെന്നാണ് സർക്കാർ പറയുന്നത്.

ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ഇത് ചർച്ച ചെയ്താൽ പോരെ എന്നായിരുന്നു ഗവർണറുടെ നിലപാട്. എന്നാൽ വീണ്ടും അനുമതി നിഷേധിക്കുകയാണെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിക്കും.

Share this story