കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും തമ്മിലടിയും പോസ്റ്റർ വിവാദവും; ഹൈക്കമാൻഡ് റിപ്പോർട്ട് തേടി

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും തമ്മിലടിയും പോസ്റ്റർ വിവാദവും; ഹൈക്കമാൻഡ് റിപ്പോർട്ട് തേടി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിലുണ്ടായ ഗ്രൂപ്പ് വഴക്കുകളിലും പോസ്റ്റർ വിവാദങ്ങളിലും റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കമാൻഡ്. വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനാണ് നിർദേശം നൽകിയത്.

താരിഖ് അൻവർ വരും ദിവസങ്ങളിൽ കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തും. യുഡിഎഫിലെ ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും. ഇതിന് ശേഷമാകും റിപ്പോർട്ട് നൽകുക.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ തന്നെ രംഗത്തുവന്നിരുന്നു. പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ഉയർന്നിരുന്നു. തുടർന്നാണ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ടത്.

Share this story