കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന സൂചന നൽകി ലീഗ്; കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് ഇടി മുഹമ്മദ് ബഷീർ

കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന സൂചന നൽകി ലീഗ്; കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് ഇടി മുഹമ്മദ് ബഷീർ

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന സൂചന നൽകി മുസ്ലിം ലീഗ്. തങ്ങൾക്ക് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരേണ്ടത് മുന്നണിക്ക് അനിവാര്യമാണ്. ഇതിനെ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യമെന്ന രീതിയിൽ ചിത്രീകരിക്കുന്നത് ശരിയല്ല. ഇന്നത്തെ സാഹചര്യത്തിൽ യുഡിഎഫിന് മികച്ച കോർഡിനേഷൻ ആവശ്യമാണ്

തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവർത്തിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധമായിരിക്കും കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുക.

Share this story