തിരുപ്പിറവി സ്മരണയിൽ ലോകം; ക്രിസ്തുമസിന് ആഘോഷങ്ങളോടെ വരവേൽപ്പ്

തിരുപ്പിറവി സ്മരണയിൽ ലോകം; ക്രിസ്തുമസിന് ആഘോഷങ്ങളോടെ വരവേൽപ്പ്

ക്രിസ്തുദേവന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദേവാലയങ്ങളിലെ പാതിര കുർബാനയും പ്രാർഥനയും

വീടുകളിൽ നക്ഷത്രം തെളിയിച്ചും പുൽക്കൂടൊരുക്കിയും മലയാളികളും ക്രിസ്തുമസ് ആഘോഷിക്കുകയാണ്. പ്രധാന ദേവാലയങ്ങളിലെല്ലാം സഭാ തലവൻമാർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. വത്തിക്കാനിൽ പോപ് ഫ്രാൻസിസ് വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകി

Share this story