അന്തരിച്ച നടൻ അനിൽ പി നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് എത്തിക്കും

അന്തരിച്ച നടൻ അനിൽ പി നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് എത്തിക്കും

തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ച നടൻ അനിൽ പി നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് സ്വദേശമായ നെടുമങ്ങാട് എത്തിക്കും. നിലവിൽ തൊടുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് പോസ്റ്റുമോർട്ടം നടക്കും

കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമാകും പോസ്റ്റുമോർട്ടം. ഇതിന് ശേഷം നെടുമങ്ങാടേക്ക് കൊണ്ടുവരും. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴ്ന്നത്. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിച്ചു

പ്രദേശവാസിയായ യുവാവ് ഓടിയെത്തി മിനിറ്റുകൾക്കുള്ളിൽ അനിലിനെ കരയ്ക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോജു ജോർജ് നായകനായ പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്.

Share this story