ഔഫിനെ കൊലപ്പെടുത്തുന്നതിലേക്ക് ലീഗിനെ നയിച്ചത് രണ്ട് തരത്തിലുള്ള പകയെന്ന് മന്ത്രി ജലീൽ

ഔഫിനെ കൊലപ്പെടുത്തുന്നതിലേക്ക് ലീഗിനെ നയിച്ചത് രണ്ട് തരത്തിലുള്ള പകയെന്ന് മന്ത്രി ജലീൽ

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിലേക്ക് ലീഗിനെ നയിച്ചത് രണ്ട് തരത്തിലുള്ള പകയെന്ന് മന്ത്രി കെ ടി ജലീൽ. മുസ്ലീം ലീഗിന്റെ അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്ദുൽ റഹ്മാൻ.

കാസർകോട് മേഖലയിൽ മുസ്ലിം ലീഗിന്റെ അക്രമരാഷ്ട്രീയം ഏറെക്കാലമായി തുടരുകയാണ്. അബ്ദുൽ റഹ്മാൻ രാഷ്ട്രീയമായി ഡിവൈഎഫ്‌ഐയുടെ കൂടെ നിൽക്കുന്നു. പ്രമുഖ മതപണ്ഡിതനായ അന്തരിച്ച ആലംപാടി ഉസ്താദിന്റെ കൊച്ചുമകനാണ് ഔഫ്. മതപരമായ കാര്യങ്ങളിൽ എ പി അബൂബക്കർ മുസ്ലിയാരെ പിന്തുണക്കുന്ന സുന്നി വിഭാഗത്തിന്റെ കൂടെ നിൽക്കുന്നു. ഈ രണ്ട് പകയും കൂടിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജലീൽ പറഞ്ഞു

കൊല്ലപ്പെട്ട ഔഫിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ഔഫിനെ ലീഗുകാർ കുത്തിക്കൊലപ്പെടുത്തിയത്.

Share this story