കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ല: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ല: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മുസ്ലിം ലീഗിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ല. ലീഗ് രാഷ്ട്രീയമര്യാദ പാലിക്കാത്തതിനെയാണ് താൻ ചോദ്യം ചെയ്തത്. അതിനാണ് വർഗീയവാദി പട്ടം ചാർത്തിത്തരാൻ ശ്രമിച്ചത്.

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നതിനെ കുറിച്ച് താൻ പറയുന്നില്ല. അതുസംബന്ധിച്ച് ലീഗിനുള്ളിൽ തന്നെ എതിരഭിപ്രായം ഉയർന്നു കഴിഞ്ഞു. ആദ്യം പാർട്ടിയുടെയും അണികളുടെയും വിശ്വാസം ആർജിക്കട്ടെ. എന്നിട്ടുമതി സിപിഎമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story