പാലക്കാട്ടെ ജാതിക്കൊല: ഒളിവിലായിരുന്ന അനീഷിന്റെ ഭാര്യാ പിതാവും പിടിയിൽ

പാലക്കാട്ടെ ജാതിക്കൊല: ഒളിവിലായിരുന്ന അനീഷിന്റെ ഭാര്യാ പിതാവും പിടിയിൽ

പാലക്കാട് തേങ്കുറശ്ശിയിൽ ദുരഭിമാന കൊലയുടെ ഇരയായി കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് കസ്റ്റഡിയിൽ. കുഴൽമന്ദം സ്വദേശി പ്രഭുകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയതിന് ശേഷം ഒളിവിൽ പോയ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

അനീഷിന്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനീഷിനെ കൊലപ്പെടുത്തിയത്. പ്രഭുകുമാറും സുരേഷും ചേർന്നാണെന്ന് കൊലപാതകം നേരിട്ട് കണ്ട ദൃക്‌സാക്ഷി അരുൺ പറഞ്ഞിരുന്നു. അരുണിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അനീഷിനെ ഇവർ വെട്ടിക്കൊല്ലുന്നത്

ബൈക്കിൽ വരികയായിരുന്ന അനീഷിനെ കമ്പിവടിക്ക് അടിച്ചു വീഴ്ത്തിയ ശേഷം വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്ന അതേ ദിവസം തന്നെയാണ് കൊലപാതകം നടന്നത്. മൂന്ന് മാസം മുമ്പാണ് അനീഷ് ഹരിത എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തത്.

Share this story