തിരുവനന്തപുരത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരങ്ങളുടെ ഡിജെ പാർട്ടി; പോലീസ് കേസെടുത്തു
തിരുവനന്തപുരം പൊഴിക്കരയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിച്ചു. ക്രിസ്മസ് അനുബന്ധിച്ച് നടത്തിയ പാർട്ടിയിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. ഫ്രീക്‌സ് എന്ന യുവജന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി 13 മണിക്കൂറോളം നേരം നീണ്ടുനിന്നു. അതേസമയം പരിപാടിക്കായി അനുമതി വാങ്ങിയിരുന്നുമില്ല. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു. സംഘാടകർക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. പാർട്ടിയിൽ ലഹരിമരുന്ന് വിതരണം ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
