51കാരി ശാഖയെ വിവാഹം ചെയ്തത് സ്വത്ത് മോഹിച്ചെന്ന് അരുൺ; വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചു

51കാരി ശാഖയെ വിവാഹം ചെയ്തത് സ്വത്ത് മോഹിച്ചെന്ന് അരുൺ; വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചു

തിരുവനന്തപുരം കാരക്കോണത്ത് 51കാരി ശാഖയെ 26കാരനായ ഭർത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായം മറന്ന് ശാഖയെ വിവാഹം ചെയ്യാൻ കാരണം സ്വത്ത് മോഹിച്ചാണെന്ന് അരുൺ മൊഴി നൽകി. സുഹൃത്തുക്കൾക്ക് മാത്രമേ വിവാഹത്തിന്റെ കാര്യം അറിയുമായിരുന്നുള്ളു. വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നും അരുൺ പറഞ്ഞു

പ്രായത്തിൽ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞ് കൂട്ടുകാർ കളിയാക്കിയിരുന്നതും ഒരു കുഞ്ഞ് വേണമെന്ന ശാഖയുടെ ആവശ്യവും തന്നെ അസ്വസ്ഥനാക്കിയിരുന്നു. അതേസമയം കൊലപാതകം നടത്തിയെന്ന് അരുൺ ഇതുവരെ സമ്മതിച്ചിട്ടില്ല.

വിവാഹ ഫോട്ടോ അടുത്തിടെ സമൂഹ മാധ്യമങ്ങൾ വഴി ശാഖ പങ്കുവെച്ചതാണ് വഴക്കിനും കൊലപാതകത്തിലും കലാശിച്ചത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ഷോക്കേറ്റാണ് ശാഖ മരിച്ചത്. ഇലക്ട്രീഷ്യൻ കൂടിയായ അരുൺ മുമ്പും ശാഖയെ ഷോക്കടിപ്പിക്കാനുള്ള ശ്രമം നടത്തിയതായി വീട്ടിലുണ്ടായിരുന്ന ഹോം നഴ്‌സും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Share this story