തെരഞ്ഞെടുപ്പിലെ തിരിച്ചടി പാർട്ടി പരിശോധിക്കും; നേതൃമാറ്റം ഇപ്പോഴില്ലെന്ന് താരിഖ് അൻവർ

തെരഞ്ഞെടുപ്പിലെ തിരിച്ചടി പാർട്ടി പരിശോധിക്കും; നേതൃമാറ്റം ഇപ്പോഴില്ലെന്ന് താരിഖ് അൻവർ

സംസ്ഥാന കോൺഗ്രസിലെ ബഹളം, ഗ്രൂപ്പ് വഴക്ക്, പോസ്റ്റർ വിവാദങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി ഓഫീസിൽ എത്തി. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനുമായി മസ്‌കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരിഖ് അൻവർ ഇന്ദിരാ ഭവനിലെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാർട്ടി പരിശോധിക്കും. സംസ്ഥാനത്തെ കോൺഗ്രസിൽ തത്കാലം നേതൃമാറ്റമുണ്ടാകില്ല. അന്തിമ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുമെന്നും താരിഖ് അൻവർ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായി താരിഖ് അൻവർ ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുകയാണ്

നാളെ ഘടകകക്ഷി നേതാക്കളെയും താരിഖ് അൻവർ കാണും. കൂടാതെ എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തും. അതേസമയം താരിഖ് അൻവർ എത്തിയ ദിവസവും ഇന്ദിര ഭവന് മുന്നിൽ പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കൂ, രാഹുൽ ഗാന്ധിയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററുകളിലുള്ളത്

Share this story