ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാർട്ടി അംഗങ്ങളോടും സിപിഎം വിശദീകരണം തേടി

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാർട്ടി അംഗങ്ങളോടും സിപിഎം വിശദീകരണം തേടി

നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ സിപിഎം പ്രവർത്തകർ പരസ്യ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെ പാർട്ടി നടപടി ആരംഭിച്ചു. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാർട്ടി അംഗങ്ങളോടും ജില്ലാ കമ്മിറ്റി വിശദീകരണം തേടി. ഇന്ന് തന്നെ വിശദീകരണം നൽകണമെന്നാണ് ജില്ലാ സെക്രട്ടറി ആർ നാസർ ആവശ്യപ്പെട്ടത്.

പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിൽ ജയമ്മയും സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. അവരെ കുറിച്ച് പരാമർശിക്കേണ്ട

തനിക്കെതിരെ മുദ്രവാക്യം വിളിച്ചാലും ഒന്നുമില്ല. വികസനമൊക്കെ നടത്തിയതു കൊണ്ടാകും വിളിച്ചത്. ചരിത്ര ഭൂരിപക്ഷമാണ് നഗരസഭയിൽ ലഭിച്ചത്. സൗമ്യ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു. ജയമ്മയെ ചെയർപേഴ്‌സൺ ആക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം

Share this story