കണ്ണൂർ ഡെപ്യൂട്ടി മേയറെ ചൊല്ലി തർക്കം: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ തടഞ്ഞ് യൂത്ത് ലീഗുകാർ

കണ്ണൂർ ഡെപ്യൂട്ടി മേയറെ ചൊല്ലി തർക്കം: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ തടഞ്ഞ് യൂത്ത് ലീഗുകാർ

കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം കെ ഷബീനക്ക് നൽകിയതിനെ ചൊല്ലി മുസ്ലിം ലീഗിൽ കലാപം. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൽ ഖാദർ മൗലവിയെ ഒരു സംഘം യൂത്ത് ലീഗുകാർ തടഞ്ഞു

യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുൽഖാദർ മൗലവിയെയാണ് യൂത്ത് ലീഗുകാർ 15 മിനിറ്റ് നേരം തടഞ്ഞുവെച്ചത്. ജനാധിപത്യം പാലിച്ചില്ല. ലീഗിനെ നശിപ്പിക്കുകയാണ് മൗലവിയെന്നും യൂത്ത് ലീഗുകാർ ആരോപിച്ചു

Share this story