ജപ്തി നടപടിക്കിടെയുള്ള ആത്മഹത്യ; രാജന്റെ മൃതദേഹം താമസിച്ച സ്ഥലത്ത് തന്നെ അടക്കണമെന്ന് മക്കൾ

ജപ്തി നടപടിക്കിടെയുള്ള ആത്മഹത്യ; രാജന്റെ മൃതദേഹം താമസിച്ച സ്ഥലത്ത് തന്നെ അടക്കണമെന്ന് മക്കൾ

ജപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം നടത്തിയ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ അയൽവാസിക്കെതിരെയും പോലീസിനെതിരെയും മരിച്ച രാജന്റെ മക്കൾ. പിതാവിന്റെ മരണത്തിനിടയാക്കിയ അയൽവാസി വസന്തക്കെതിരെയും പോലീസുകാരനെതിരെയും നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു

കോടതി ഉത്തരവിനെ തുടർന്ന് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിലാണ് രാജനും ഭാര്യ അമ്പിളിയും പെട്രൊളൊഴിച്ച് തീ കൊളുത്തിയത്. 75 ശതമാനത്തോളം പൊള്ളലേറ്റ രാജൻ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

രാജന്റെ മൃതദേഹം താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷേ പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരു വഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ച് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്.

പോലീസുകാർ ലൈറ്റർ തട്ടിയതു കൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിച്ചു കൊണ്ടിരിക്കെ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചതെന്നും ഇവർ പറയുന്നു.

Share this story