ഓപറേഷൻ പി ഹണ്ട്: ഡോക്ടറും ഐടി ജീവനക്കാരുമടക്കം 41 പേർ കൂടി അറസ്റ്റിൽ

ഓപറേഷൻ പി ഹണ്ട്: ഡോക്ടറും ഐടി ജീവനക്കാരുമടക്കം 41 പേർ കൂടി അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഇന്റർപോളുമായി സഹകരിച്ച് കേരളാ പോലീസ് നടത്തുന്ന ഓപറേഷൻ പി ഹണ്ടിൽ 41 പേർ കൂടി അറസ്റ്റ്. സംസ്ഥാന വ്യാപകമായി 464 ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്

അറസ്റ്റിലായവരിൽ ഡോക്ടറും ഐടി ജീവനക്കാരും ഉൾപ്പെടുന്നു. പത്തനംതിട്ടയിലാണ് ഡോക്ടർ അറസ്റ്റിലായത്. 339 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ ആകെ 525 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 428 പേർ അറസ്റ്റിലായി. തൃശ്ശൂർ റൂറൽ പരിധിയിൽ നിന്ന് മാത്രമായി 19 പേരിൽ നിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്.

Share this story