യുവാക്കളുടെ പ്രതിനിധി നയിക്കട്ടെ; ആര്യക്ക് അഭിനന്ദനവുമായി ശശി തരൂർ എംപി

യുവാക്കളുടെ പ്രതിനിധി നയിക്കട്ടെ; ആര്യക്ക് അഭിനന്ദനവുമായി ശശി തരൂർ എംപി

തിരുവനന്തപുരം കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി കോൺഗ്രസ് എംപി ശശി തരൂർ. തലസ്ഥാന നഗരത്തെ നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും 21 വയസ്സുള്ള വിദ്യാർഥിനിയുമായ ആര്യാ രാജേന്ദ്രനെ അഭിനന്ദിക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 51 ശതമാനം വരുന്ന 25 വയസ്സിന് താഴെയുള്ളവരുടെ പ്രതിനിധി നയിക്കട്ടെ എന്ന് തരൂർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു

തിങ്കളാഴ്ചയാണ് ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. മുടവൻമുകൾ വാർഡിൽ നിന്നുള്ള കൗൺസിലറാണ് ആര്യ. നേരത്തെ നടൻ കമൽഹാസനും ആര്യയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. സഖാവ് ആര്യക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ്.

Share this story