തൊടുപുഴയില്‍ വന്‍ അട്ടിമറി: യുഡിഎഫ് വിമതനെയും സ്വതന്ത്രനെയും ഒപ്പം നിര്‍ത്തി എല്‍ ഡി എഫ്

തൊടുപുഴയില്‍ വന്‍ അട്ടിമറി: യുഡിഎഫ് വിമതനെയും സ്വതന്ത്രനെയും ഒപ്പം നിര്‍ത്തി എല്‍ ഡി എഫ്

യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്ന തൊടുപുഴ നഗരസഭയില്‍ വന്‍ അട്ടിമറി. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജിനെ എല്‍ ഡി എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കി അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല

ഇതോടെ ബിജെപി സ്ഥാനാര്‍ഥിയെ ഒഴിവാക്കി ഒരു വട്ടം കൂടി വോട്ടെടുപ്പ് നടത്തും. ഇന്നലെ രാത്രിയോടെ നടന്ന നിര്‍ണായക ചര്‍ച്ചകളാണ് യുഡിഎഫില്‍ നിന്നും അധികാരം നഷ്ടപ്പെടാന്‍ കാരണം. 35 അംഗ നഗരസഭയില്‍ 13 സീറ്റ് യുഡിഎഫിന് ലഭിച്ചിരുന്നു. എല്‍ഡിഎഫിന് 12 സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിച്ചു. രണ്ട് വിമതരും ജയിച്ചു വന്നു

ഇതില്‍ നിസ സക്കീര്‍ എന്ന വിമത സ്ഥാനാര്‍ഥിയുടെ പിന്തുണ ലഭിച്ചതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്ന ധാരണയായിരുന്നു യുഡിഎഫിന്. എന്നാല്‍ ആര്‍ക്കും പിന്തുണ അറിയിക്കാതെ നിന്ന സനീഷിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കി. കൂടാതെ യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനെ കൂടി എല്‍ഡിഎഫ് മറുകണ്ടം ചാടിച്ചു. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് 12 പേരുടെ പിന്തുണയും എല്‍ഡിഎഫിന് 14 പേരുടെ പിന്തുണയുമായി.

Share this story