ലക്ഷ്യം നവകേരള സൃഷ്ടി: മുന്നോട്ടു കുതിക്കാനുള്ള ആത്മവിശ്വാസം സർക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി

Share with your friends

കേരള പര്യടനത്തിലെ വിവിധ നിർദേശങ്ങൾ. നവകേരളം സൃഷ്ടിക്കുക. മുന്നോട്ടു കുതിക്കാനുള്ള ആത്മവിശ്വമുണ്ട്. മുൻഗരണ അനുസരിച്ച് കർമ പദ്ധിത. നാടിന്റെ വികസനം സംബന്ധിച്ച് വിവിധ അഭിപ്രായങ്ങൾ സ്വീകരിക്കുന്നു.

ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമാക്കാനായെന്ന സംതൃപ്തിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി തൃശ്ശൂരിലുള്ള മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയായിരുന്നു.

നവകേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നല്ല രീതിയിൽ കേരളത്തിൽ കാര്യങ്ങൾ നിർവഹിക്കാനായി. മുന്നോട്ടു കുതിക്കാനുള്ള ആത്മവിശ്വാസം എൽ ഡി എഫിനും സർക്കാരിനുമുണ്ട്. ആ കുതിപ്പിന് ദിശാബോധം നൽകാൻ ഈ കാഴ്ചപ്പാടുകൾക്ക് സാധിക്കും.

പ്രാദേശികവും സാമൂഹികവുമായ ഭിന്നതകൾക്കനുസരിച്ച് വികസന കാഴ്ചപ്പാട് ഉണ്ടാക്കുകയും അതിന് മുൻഗണനാ ക്രമത്തിൽ കർമ പദ്ധതി രൂപീകരിക്കുകയും വേണം. സമൂഹത്തിന്റെ അഭിപ്രായങ്ങൾ മനസ്സിലാക്കുക പ്രധാനമാണ്. കേരള പര്യടനത്തിൽ നിന്നുയർന്നു വന്ന നിർദേശങ്ങൾ സ്വീകരിച്ചു കൊണ്ടാകും പ്രകടന പത്രിക തയ്യാറാക്കുക. മുൻഗണന അനുസരിച്ച് കർമ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കേരള പര്യടനം ഈ മാസം 22ന് ആരംഭിച്ചു. പര്യടനത്തിന്റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഒട്ടേറെ ആശയങ്ങൾ ലഭിച്ചു. കേരളത്തിന്റെ വികസനവും സാമൂഹ്യ പുരോഗതിയും മുൻനിർത്തി സമഗ്രമായ ചർച്ചകൾ നടന്നു. ഇടതു സർക്കാരിന്റെ കേരളാ വികസനത്തോടുള്ള പ്രതിബദ്ധതയിൽ എല്ലാവരും ആത്മവിശ്വാസം രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!