നെയ്യാറ്റിൻകരയിലെ ആത്മഹത്യ: പോലീസിന് വീഴ്ച സംഭവിച്ചോയെന്ന് റൂറൽ എസ് പി അന്വേഷിക്കും
നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം നടത്തിയ ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. റൂറൽ എസ് പി സംഭവം അന്വേഷിക്കും
ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. സിവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചോയെന്നാണ് പരിശോധിക്കുക
നെയ്യാറ്റിൻകര സ്വദേശി രാജനും ഭാര്യ അമ്പിളിയുമാണ് മരിച്ചത്. ജപ്തി നടപടിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഇരുവർക്കും ഗുരുതര പരുക്കേൽക്കുകയും ചികിത്സയിൽ കഴിയവെ മരിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റാൻ പോലീസ് ശ്രമിച്ചതിനിടെയാണ് തീ ആളി പടർന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
