സ്വർണക്കടത്ത്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്ത്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കള്ളക്കടത്തിൽ ശിവശങ്കറിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

ശിവശങ്കർ പദവികൾ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ശിവശങ്കർ ഇക്കാര്യം സർക്കാർ ഏജൻസികളെ അറിയിച്ചില്ലെന്നും കസ്റ്റംസ് ആരോപിച്ചു

ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സ്വപ്‌ന, സരിത്, സന്ദീപ് നായർ എന്നിവരുടെ ജീവനും ഭീഷണിയാകും. അന്വേഷണവുമായി ശിവശങ്കർ ഇപ്പോഴും സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ആരോപിച്ചു.

Share this story