ഭൂരിപക്ഷമുണ്ടായിട്ടും നടുവിൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ഭൂരിപക്ഷമുണ്ടായിട്ടും നടുവിൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് അധികാരം നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. യുഡിഎഫ് വിട്ട ഡിസിസി സെക്രട്ടറി ബേബി ഓടംമ്പള്ളിൽ എൽ ഡി എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു

ബേബിയെ മാറ്റി നിർത്തി കോൺഗ്രസ് മറ്റൊരാളെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം. 19ൽ 11 വോട്ടുകൾ ബേബി നേടി. തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് 7, യുഡിഎഫ് 11, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില

തർക്കത്തെ തുടർന്ന് ബേബി ഓടംമ്പള്ളിലും രണ്ട് യുഡിഎഫ് അംഗങ്ങളും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിൽ ചേർന്നു. കൂടാതെ കോൺഗ്രസ് വിമതയും ബേബിക്ക് വോട്ട് ചെയ്തു.

Share this story