ത്രിതല പഞ്ചയാത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Share with your friends

ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന് നടക്കും

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ജില്ലാ കലക്ടർമാർ നേതൃത്വം നൽകും. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ അതാത് വരണാധികാരികളുടെ മേൽനോട്ടത്തിലാകും തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റുമാർക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

സംസ്ഥാനത്ത് 941 പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുമാണുള്ളത്. ഇതിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അമ്പതോളം പഞ്ചായത്തുകളിൽ സ്വതന്ത്രരുടെയും ചെറു പാർട്ടികളുടെയും നിലപാട് നിർണായകമാകും.

എൽഡിഎഫിനും യുഡിഎഫിനും എട്ട് പേർ വീതമുള്ള വയനാട് ജില്ലാ പഞ്ചായത്തിൽ ഭരണം നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സിപിഎം, സിപിഐ തർക്കം നിലനിൽക്കുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് പദം ആദ്യം രണ്ട് വർഷം കേരളാ കോൺഗ്രസിന് നൽകും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!