റാന്നിയിൽ ബിജെപി അംഗങ്ങളുടെ വോട്ട് ലഭിച്ചു; ഭരണം എൽ ഡി എഫിന്

റാന്നിയിൽ ബിജെപി അംഗങ്ങളുടെ വോട്ട് ലഭിച്ചു; ഭരണം എൽ ഡി എഫിന്

റാന്നി പഞ്ചായത്തിൽ ബിജെപിയുടെ വോട്ട് എൽ ഡി എഫിന്. ഇതോടെ എൽ ഡി എഫിന് ഭരണം ലഭിച്ചു. കേരളാ കോൺഗ്രസ് എം പ്രതിനിധി ശോഭാ ചാർളിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ രണ്ട് വോട്ടുകൾ അടക്കം ഏഴ് വോട്ടുകളാണ് ശോഭക്ക് ലഭിച്ചത്

എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ബിജെപി അംഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു

Share this story