അന്യസംസ്ഥാന ലോട്ടറികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നീക്കി

അന്യസംസ്ഥാന ലോട്ടറികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നീക്കി

അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി സംസ്ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. നടപടിക്ക് കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളു ന്നെ് ചൂണ്ടിക്കാട്ടിയാണ് നടപടി.

നാഗലാൻഡ് ലോട്ടറി വിൽക്കുന്നത് തടഞ്ഞ് ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറി വിപണനവും വിൽപ്പനയും തടയരുതെന്ന് ഉത്തരവിൽ പറയുന്നു. മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികൾ വിൽക്കുന്നത് വിൽക്കാൻ സംസ്ഥാനങ്ങൾ അധികാരമുണ്ട്. പക്ഷേ സംസ്ഥാനം ലോട്ടറി ഫ്രീ സോൺ ആയിരിക്കണം

നിയമവിരുദ്ധമായിട്ടാണ് ലോട്ടറി നടത്തുന്നതെങ്കിൽ മാത്രമേ കേന്ദ്രത്തിന് ഇടപെടാൻ സാധിക്കൂ. കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് പരാതിയുണ്ടെങ്കിൽ നടപടിയാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Share this story