കാർഷിക നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം

കാർഷിക നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം

കാർഷിക നിയമഭേദഗതി തള്ളിക്കളയുന്നതിനായി സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. നിയമഭേദഗതി റദ്ദാക്കണമെന്ന് പ്രമേയത്തിൽ സർക്കാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ കെ സി ജോസഫ് കോൺഗ്രസിൽ നിന്ന് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു

മൂന്ന് ഭേദഗതികളും കെ സി ജോസഫ് നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രമേയത്തിലുള്ളത്. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകും. തിരിക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്രസർക്കാർ നിയമം പാസാക്കിയത്.

നിയമഭേദഗതി കോർപറേറ്റ് അനുകൂലവും കർഷക വിതരണവുമാണ്. കർഷകരിലുണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കർഷകരുടെ വിലപേശൽ ശേഷി കോർപറേറ്റുകൾക്ക് മുന്നിൽ ഇല്ലാതാക്കുന്നതാണ് ഈ നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story