അധികാരമേറ്റതിന് തൊട്ടുപിന്നാലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

അധികാരമേറ്റതിന് തൊട്ടുപിന്നാലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം തേഞ്ഞിപ്പാലത്ത് പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്

ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സംഭവം. വിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മുസ്ലിം ലീഗ് സ്ഥാനാർഥിയായാണ് വിജിത്ത് ജയിച്ചത്.

Share this story