കുതിരാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
ദേശീയപാത കുതിരാനിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ലോറികളും കാറുമടക്കം ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 6.45ഓടെയാണ് അപകടം. തമിഴ്‌നാട്ടിൽ നിന്ന് വന്ന ചരക്കുലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു
സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേർ ആശുപത്രിയിലാണ്. ഇതിൽ ാെരാളുടെ നില ഗുരുതരമാണ്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
