നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലെ ഇക്കാര്യം അറിയിച്ചത്. പരിശോധനയിൽ പോസിറ്റീവാണെന്നും കുറച്ചു ദിവസങ്ങളായി ക്വാറന്റൈനിൽ തുടരുകയാണെന്നും അഹാന പറഞ്ഞു.

ഏകാന്തതയിൽ താൻ തന്റെ സാന്നിധ്യം ആസ്വദിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിൽ ആരോഗ്യനില മെച്ചപ്പെട്ടു. വൈകാതെ കൊവിഡ് നെഗറ്റീവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹാന പറഞ്ഞു.

Share this story